നവോത്ഥാന നായകരോടൊപ്പം സഞ്ചരിച്ച സരസകവിയുടെ ജന്മഗൃഹത്തിലേക്ക്…

പത്തനംതിട്ട: ഒരു കാലഘട്ടത്തില്‍ സാഹിത്യ ശാഖയില്‍ നവോത്ഥാന നായകരോടൊപ്പം സഞ്ചരിച്ച ഒരു കവിയുടെ ജന്മഗൃഹത്തെ ആണ് ഇന്ന് നാട്ടുപച്ച പരിചയപ്പെടുന്നത്. അത് മറ്റാരുമല്ല, സരസകവി എന്നറിയപ്പെടുന്ന മുലൂര്‍ എസ്. പത്മനാഭപ്പണിക്കരെക്കുറിച്ചാണ്. പത്തനംതിട്ടയിലെ അദ്ദേഹം താമസിച്ചിരുന്ന വീടും സ്മൃതി മണ്ഡലവും കാണാന്‍ വര്‍ഷം തോറും നിരവധി പേര്‍ എത്തുന്നു.

ഇവിടേക്ക് കടന്നു വരുമ്പോള്‍ തന്നെ ഇവിടെ വന്നിച്ചിരുന്ന കവി ഹൃദയത്തെ നമ്മള്‍ അറിഞ്ഞിരിക്കും. തിങ്ങിനിറഞ്ഞ നില്‍ക്കുന്ന മരങ്ങള്‍ക്ക് നടുവിലായി ഈ കാണുന്നതാണ് സരസകവി എന്ന സാഹിത്യ ശാഖയില്‍ അറിയപ്പെടുന്ന മുലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം. കാലത്തിന്റെ പരുക്കുകളില്ലാതെ നില്‍ക്കുന്ന ഇത് മലയാളികളുടെ അഭിമാനസ്തംഭം കൂടിയാണ്.

മുലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്ത കുഞ്ഞ് അമ്മയുടെ മകനായി 1869ല്‍ ആയിരുന്നു പത്മനാഭ പണികരുടെ ജനനം. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ആണ് സരസകവി എന്ന പേരും നല്‍കിയത്.

കവി മുലൂരിന്റെ കേരള വര്‍മ്മ സൗധത്തില്‍ നവോത്ഥാന നായകന്മാരുടെ പാദമുദ്രകളും പതിഞ്ഞിട്ടുണ്ട്. കവിയെ കാണാന്‍ ഇവിടെ എത്തിയ ശ്രീനാരായണ ഗുരു വിശ്രമിച്ച ചാരുകസേരയും ഗുരു ഉപയോഗിച്ച മെതിയടിയും ഇന്നും കെടാവിളക്കിന്റെ വെളിച്ചത്തില്‍ ഒരാദാരമായി സൂക്ഷിച്ചു പോരുന്നു.

കവി പത്മനാഭപ്പണിക്കര്‍ ഉപയോഗിച്ച വിശ്രമമുറിയ്ക്കും പോറലേറ്റിട്ടില്ല. കൃതികള്‍ എഴുതാന്‍ ഉപയോഗിച്ച കസേരയും മേശയും എല്ലാം തനിമ ചോര്‍ത്താതെ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നത് കാണാം.

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലാണ് ഇന്ന് കേരള വര്‍മ്മ സൗധം നിലകൊള്ളുന്നത്. കവി മുലൂര്‍ പത്മനാഭപ്പണിക്കരുടെ കൊച്ചു മകളും ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കി വരുന്നു.

കേരള വര്‍മ്മ സൗധത്തിന് തൊട്ടടുത്ത് തന്നെയായി കവിയുടെ സ്മൃതി മണ്ഡപവും കാണാം. സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല ഇന്ന് ഇവിടം ആകര്‍ഷിക്കുന്നത്. മറിച്ച് ഏത് വിഭാഗം ആളുകള്‍ക്കും കവിയെ അടുത്തറിയാന്‍ പറ്റുന്നൊരിടമായി ഇന്നിത്് മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News