ജീവന്‍ പന്താടി ബസ്സ് ഡ്രൈവറുടെ അപകടകരമായ യാത്ര

പാലക്കാട്: മാബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ബസ്സ് ഡ്രൈവറുടെ അപകടകരമായ യാത്ര. പാലക്കാട് – തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന സെന്റ് ജോസ് ബസ്സിലെ ഡ്രൈവര്‍ രാജീവാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് കിലോമീറ്ററുകളോളം ബസ്സോടിച്ചത്. ദൃശ്യങ്ങള്‍ സഹിതം യാത്രക്കാര്‍ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് KL – 8 AH 106 നമ്പര്‍ സെന്റ് ജോസ് ബസിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ബസ്സോടിച്ചത്. വലതു കൈ കൊണ്ട് മൊബൈല്‍ ഉപയോഗിച്ച് ഇടതു കൈ മാത്രമുപയോഗിച്ചായിരുന്നു യാത്ര.

15 കിലോമീറ്റര്‍ ദൂരം ഡ്രൈവര്‍ അഭ്യാസം തുടര്‍ന്നു. ഏറെ നേരം മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

നാല്‍പതോളം യാത്രക്കാര്‍ ഈ സമയത്ത് ബസ്സിലുണ്ടായിരുന്നു. പാലക്കാട് – തൃശൂര്‍ ദേശീയ പാതയിലായിരുന്നു നിരവധി പേരുടെ ജീവന്‍ പന്താടിക്കൊണ്ടുള്ള ഡ്രൈവറുടെ അപകട യാത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News