സെന്‍കുമാറിന്റെ മണ്ടത്തരം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ഗുണ്ടകളുടെ ശ്രമം

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അനുയായികളായ ഗുണ്ടകളുടെ അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്നവര്‍ കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിക്കുകയായിരുന്നു.

കൊറോണയെകുറിച്ചുള്ള സെന്‍കുമാറിന്റെ മണ്ടന്‍ പ്രസ്ഥാവനയെയാണ് മാധ്യമപ്രവര്‍ത്തക ചോദ്യം ചെയ്തത്. കേരളത്തിലെ ചൂട് കാലാവസ്ഥയില്‍ കോവിഡ് വൈറസ് ബാധിക്കില്ലെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. എസ്എന്‍ഡിപി യോഗം മുന്‍ നേതാവ് സുഭാഷ് വാസുവും സെന്‍കുമാറിനൊപ്പമുണ്ടായിരുന്നു.

സെന്‍കുമാര്‍ – സുഭാഷ് വാസു സഖ്യത്തിന്റെ പുതിയ നീക്കം ചര്‍ച്ച ചെയ്യുന്നതിനായാണ് കൊല്ലത്ത് യോഗം വിളിച്ചത്.ഹാളില്‍ യോഗത്തിനു മുന്‍പ് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.ഈ സമയം ഹാളില്‍ നൂറോളം അണികളുമുണ്ടായിരുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ കോവിഡ് പടരില്ലെന്ന സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് സെന്‍കുമാറും അണികളും രോഷാകുലരായത്.താങ്കള്‍ക്ക് വിവരമുണ്ടൊ എന്നായിരുന്നു സെന്‍കുമാറിന്റെ ചോദ്യം.

താന്‍ പറഞ്ഞത് വിദഗ്ദ്ധരുടെ അഭിപ്രായമാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. തുടര്‍ ചോദ്യങ്ങള്‍ വന്നതോടെ തട്ടിക്കയറിയ ചിലര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും ശ്രമിച്ചു.

തുടര്‍ന്ന് മാധ്യമങ്ങള്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.സെന്‍കുമാര്‍ തിരുവനന്തപുരത്ത് നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനവും മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News