കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതെ അധികൃതര്‍

ഇറ്റലിയിലെ ജനോവ എയര്‍ പോര്‍ട്ടില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ദില്ലിയിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും അധികൃതര്‍ വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് യാത്ര അനുവദിക്കാത്തതെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇറ്റലിയിലെ ജനോവ യൂണിവേഴ്‌സിറ്റിയിലെ എം ടെക് വിദ്യാര്‍ത്ഥികളാണ് ജനോവ എയര്‍പോര്‍ട്ടില്‍ കുടുങ്ങികിടക്കുന്നത്. ജനോവയില്‍ നിന്നും റോം വഴി ദില്ലിയിലേക്കാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത് .

എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ് കൈപ്പറ്റിയതിന് ശേഷമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ ഇവരെ തിരിച്ച് വിളിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രക്ക് അനുമതി നല്‍കുന്നില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ഇവരെ തടഞ്ഞത്.

മണിക്കുറുകളോളമായി ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. മാസ്‌ക്ക് പോലും ലഭിക്കാത്തതിനാല്‍ ഇവരില്‍ പലരും തുവാല കൊണ്ട് മുഖം മറച്ചിരിക്കുകയാണ്.

വാടക വീടുകിലെ കരാര്‍ കാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ച് വീടുകളിലേക്ക് പോലും മടങ്ങാനാകാതെ എയര്‍പോര്‍ട്ടിനകത്ത് തന്നെ കഴിയുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News