കോവിഡ് 19: കുവൈത്തില്‍ മാര്‍ച്ച് 26 വരെ പൊതുഅവധി

കുവൈത്ത്​: കുവൈത്തില്‍ വ്യാഴാഴ്​ച മുതൽ മാർച്ച്​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ മാർച്ച്​ 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ്​ 29 ഞായറാഴ്​ചയാണ്​ തുറന്നുപ്രവർത്തിക്കുക. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​.
കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്​ച മുതൽ അടച്ചിടണം.
കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്​ച മുതൽ നിർത്തിവെച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News