കോവിഡ് 19: എറണാകുളത്ത് രോഗബാധിതരായ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം. 56 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കിയതോടെ ഹോം കൊറന്റൈന്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം 417 ആയി. അതേസമയം നെടുമ്പാശേരി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് തുടരുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയില്‍ നിന്നും എത്തിയ 52 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ ജില്ലയിലെ ഹോം കൊറന്റൈന്‍ പട്ടിക 417 ആയി. 52 പേരില്‍ ആലുവ ജില്ലാ ആശുപത്രിയിലേക്ക് വിട്ട 35 പേരെയാണ് പിന്നീട് വീടുകളില്‍ 28 ദിവസം കഴിയാന്‍ അനുവദിച്ചത്.

കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ 24 പേര്‍ നിരീക്ഷണത്തിലാണ്. 84 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട മൂന്ന് വയസ്സുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം നെടുമ്പാശേരി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് തുടരുകയാണ്. 30 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്.

രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ അണുവിമുക്തമാക്കിയ 10 ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്. ദിനംപ്രതി 15,000ത്തിലധികം പേരെയാണ് യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നത്. പുതിയതായി കോവിഡ് ബാധ റിപ്പോരര്‍ട്ട് ചെയ്യാത്തതും ആശ്വാസകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News