മാൾ ഓഫ് ട്രാവൻകൂറിൻ്റെ വനിതാ ദിനാഘോഷവേദിയിൽ തിളങ്ങി ശ്വേതാ മേനോൻ

തിരുവനന്തപുരം : മാൾ ഓഫ് ട്രാവൻകൂർ സംഘടിപ്പിച്ച സാർവദേശീയ വനിതാദിന ആഘോഷച്ചടങ്ങിന്റെ വേദിയിൽ തിളങ്ങി ശ്വേതാ മേനോൻ. തങ്ങളുടെ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വനിതകളെ ആദരിക്കാൻ ശനിയാഴ്ച്ച ഒരുക്കിയ ചടങ്ങിൽ താരം മുഖ്യാതിഥിയായി.

എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോൻ പറഞ്ഞു. ജീവിതത്തിലെ നല്ല നിമിഷങ്ങൾ കരുതലോടെ സൂക്ഷിക്കുകയും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ശ്വേത കൂട്ടിച്ചേർത്തു.

മോഹിനിയാട്ടം ഗുരുവും കേരള നാട്യകല അക്കാദമി സ്ഥാപകയുമായ കലാമണ്ഡലം വിമലാ മേനോൻ, കിംസ് ഹോസ്പിറ്റൽ സൂപ്രണ്ടും പ്രശസ്ത പീഡിയാട്രീഷനുമായ ഡോ. പ്രമീള, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ദീപ എൽ.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിശേഷ അതിഥിയായി കേരളത്തിലെ ഡിഫൻസ് പിആർഒ ധന്യ സനൽ ഐഐഎസ് പങ്കെടുത്തു.

ഒരുപാട് പുരുഷന്മാർ ജോലി ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളിൽ ഒരാളെന്ന നിലയ്ക്കാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് ധന്യ സനൽ പറയുന്നു.

ഓഖി, പ്രളയകാലങ്ങളിലെ ഡിഫൻസിന്റെയും പിആർഒ ഓഫിസിന്റെയും പ്രവർത്തനത്തെയും അവർ ഓർത്തെടുത്തു. കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വനിതാദിന ആഘോഷം സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ പല തുറകളിൽ വിജയം നേടി മുന്നേറുന്ന സ്ത്രീരത്നങ്ങളുടെ വീരഗാഥകൾ ആഘോഷിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് ആത്മവിശ്വാസവും ഊർജവും നൽകാനാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News