മുംബൈയിൽ രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; നഗരം അതീവ ജാഗ്രതയിൽ

മുംബൈയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. മുംബൈയിലെ ആദ്യ കേസുകൾ രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.

മുംബൈയിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകളായ ഇരുവരും അടുത്തിടെ ദുബായിൽ നിന്ന് മടങ്ങിയെത്തിയ കൊറോണ വൈറസ് ബാധിച്ച രണ്ട് പൂനെ നിവാസികളുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പൊതുജനാരോഗ്യ വകുപ്പിന്റെ രോഗ നിരീക്ഷണ വിഭാഗമാണ് ദുബൈയിൽ നിന്ന് പൂനെയിൽ മടങ്ങിയെത്തിയ രണ്ടു പേർക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇവർക്ക് മുംബൈയിൽ നിന്നുള്ള രണ്ട് വ്യക്തികളുമായി നല്ല ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ സഹയാത്രികരും ദുബായ് ടൂർ ട്രൂപ്പിന്റെ ഭാഗവുമായിരുന്നുവെന്നും അറിയുവാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

ബുധനാഴ്ച വരെ 1195 വിമാനങ്ങളിൽ നിന്ന് 1,38,968 യാത്രക്കാരെ മുംബൈ, പൂനെ, നാഗ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളായ ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷന് നൽകുന്നുണ്ട്.

കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ കണ്ടെത്താൻ സംസ്ഥാനത്തൊട്ടാകെ ഫീൽഡ് നിരീക്ഷണം സജീവമായി നടക്കുന്നുണ്ട്.

ഇന്ന് വരെ സംസ്ഥാനത്ത് 635 യാത്രക്കാരാണ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരായി കണ്ടെത്തിയത്. നഗരത്തിൽ സാനിറ്റൈസർ, മുഖാവരണം എന്നിവയുടെ ലഭ്യത കുറവ് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News