പത്തനംതിട്ട കനത്ത ജാഗ്രതയിൽ; 12 പേരുടെ ഫലം ഇന്ന് കിട്ടും

കേരളത്തില്‍ രണ്ടാമത് കൊറോണ കണ്ടെത്തിയ പത്തനംതിട്ട അതീവ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇന്നലെ റിസള്‍ട്ട് വന്നവയില്‍ കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ഒന്നുമില്ലെന്നത് പ്രതീക്ഷ നല്‍കുന്നതാണ്.

പത്തനംതിട്ടയിൽ കൊവിഡ് 19 രോഗലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

ഇന്നലെ പരിശോധനാ ഫലം പുറത്തുവന്ന 74 പേരിൽ ഒരാൾക്ക് പോലും രോഗ ലക്ഷണം ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ആകെ 25 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നീരീക്ഷണത്തിലുളളത്.

ഇക്കൂട്ടത്തിൽ 7 പേർ രോഗം സ്ഥിരീകരിച്ചവരാണ്. 969 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News