കൊറോണ: പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ഇന്ത്യ; ഏപ്രില്‍ 15 വരെ വിസനിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐ -19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനസർക്കാരുകളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് രണ്ടാംവകുപ്പ്. ഇതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം യഥാസമയം നൽകുന്ന നിർദേശങ്ങൾ നടപ്പാക്കാൻ കഴിയും.

ഏപ്രിൽ 15 വരെ വിസനിയന്ത്രണം

നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്‌ച മുതൽ ഏപ്രിൽ 15 വരെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്‌തു. നയതന്ത്രപ്രതിനിധികൾ, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള വിസകൾക്കു നിയന്ത്രണമില്ല.

ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്‌ട് വിസകൾ എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിലില്ല. ഒസിഐ കാർഡുള്ളവർക്ക് അനുവദിച്ചിരിക്കുന്ന സൗജന്യയാത്രയും ഏപ്രിൽ 15വരെ നിർത്തിവെച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News