അശ്ലീലചിത്ര പ്രചാരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ്‌യു വനിതാ നേതാവ്‌

മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കേസിലെ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ , തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സെയ്താലി ,ജില്ലാ സെക്രട്ടറി എന്നീ വർക്കെതിരെയാണ് പരാതി

കോട്ടയത്തെ ഒരു കോളേജിലെ കെഎസ്‌യു പ്രവർത്തക യാ ണ് കെഎസ്‌യു വിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

തൻ്റെ മോർഫ് ചെയ്ത അശ്ലീല ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ഫെബ്രവരി 24 ന് പോലീസിൽ പരാതി നൽകി ,എന്നാൽ ഇതുവരെ കേസന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നാണ് പരാതി പറയുന്നത്

കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ ക്യഷ്ണ ,തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സെയ്ദാലി, കെഎസ്‌യു ജില്ലാ സെക്രട്ടറിയായ യുവതി എന്നീ വർക്കെതിരെയാണ് പരാതി.

മൂവർക്കുമെതിരെ പരാതിയുമായി കെപിസിസി, എഐസിസി നേതൃത്വങ്ങളെ സമീപിച്ചിട്ടും നടപടി ഇല്ലെന്ന് കണ്ടതോടെയാണ് കെഎസ്‌യു പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കേസിൽ അന്വേഷണം ശക്തമാക്കമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News