യുവന്റസ് താരത്തിന് കൊറോണ; റൊണാള്‍ഡോയും നിരീക്ഷണത്തില്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റിയ റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണെന്ന് യുവന്റസ് വ്യക്തമാക്കി.

സിരി എയില്‍ കളിക്കുന്ന നിരവധി രണ്ടാംനിര ഫുട്‌ബോള്‍ താരങ്ങള്‍ക്കും കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണു റിപ്പോര്‍ട്ട്. ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോ ഉള്ളത്.

827 പേര്‍ മരിച്ച ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് റുഗാനി. കൊവിഡ് 19 പിടിപെട്ടു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിച്ച് റുഗാനി രംഗത്തെത്തി.

കൊവിഡിനെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു.

സീസണില്‍ യുവന്റസിനായി ഏഴ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിരുന്നു ഡാനിയേല്‍ റുഗാനി. 2015ല്‍ യുവന്റസില്‍ എത്തിയ താരത്തിന് 2023 വരെ ക്ലബുമായി കരാറുണ്ട്.

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇന്റര്‍ മിലാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ റിസര്‍വ് ബഞ്ചിലായിരുന്നു റുഗാനി. ഇറ്റലിയെ സാഹചര്യങ്ങള്‍ മോശമായി തുടരുന്നതിനാല്‍ സീരിസ് എ ഏപ്രില്‍ ആദ്യവാരം വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News