കൊറോണ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല; വിമാന സര്‍വീസുകള്‍ നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു.

ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്, സുഡാന്‍, എത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ 12 രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല.

സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും നിലവില്‍ അതത് സ്വദേശങ്ങളില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാനും അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News