കൊറോണ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News