‘ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ’; പത്ര സമ്മേളനം വിളിച്ച് സ്വയം അപഹാസ്യനായി പ്രതിപക്ഷ നേതാവ്

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് മീഡിയാ മാനിയയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങള്‍ക്ക് ശേഷം ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.

ഇടക്കിടെ പത്രസമ്മേളനം വിളിക്കുന്നതെന്തിനാണെന്നും പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്നുമാണ് ചെന്നിത്തലയുടെ ചോദ്യം അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സര്‍ക്കാറിനെതിരെ പത്രസമ്മേളനങ്ങല്‍ നടത്തി വ്യാജആരോപണങ്ങള്‍ ഉന്നയിച്ച ചെന്നിത്തല ഈ പ്രസ്ഥാവനയിലൂടെ സ്വയം അപഹാസ്യനാവുകയാണ് ചെയ്തത്.

തുടര്‍ച്ചയായി പത്രസമ്മേളനങ്ങളില്‍ നടത്തുന്ന വ്യാജ ആരോപണങ്ങള്‍ തുടര്‍ച്ചയായി പൊളിഞ്ഞതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് ഇതെന്നും വിമര്‍ശനവുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News