കണ്ണൂരില്‍ കിടങ്ങില്‍ വീണ് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ ജനവാസ കേന്ദ്രത്തിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മുത്തങ്ങ വന്യജീവി സാങ്കേതത്തിലേക്ക് കൊണ്ടുപോകും വഴിയാണ് അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയാന ചരിഞ്ഞത്.

വീഴ്ചയിൽ നട്ടെല്ല് തകർന്ന് ഗുരുതര സ്ഥിതിയിലായിരുന്നു കുട്ടിയാന.വേദന തിന്ന് ഒരേ കിടപ്പിൽ രണ്ട് ദിവസം.ഇന്നലെ വൈകുന്നേരത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കിടന്ന സ്ഥലത്ത് നിന്നും ആനയെ ജെ സി ബി യുടെയും ക്രൈനിന്റെയും സഹായത്തോടെ ഉയർത്തി വാഹനത്തിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സയ്ക്കായി മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകും വഴിയാണ് ആന ചരിഞ്ഞത്.തീർത്തും അവശനായ കുട്ടിയാനയെ ഇഞ്ചക്ഷൻ നൽകി മയക്കിയാണ് വാഹനത്തിലേക്ക് മാറ്റിയത്.

എം.എങ്ങനെയാണ് കാട്ടാനായക്ക് വീണ് ഗുരുതര പരിക്കേറ്റത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലിറങ്ങിയ കാട്ടാനകൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിച്ചപ്പോൾ വീണാതാകാം എന്നാണ് നിഗമനം.

സ്ഥിരമായി കർണാടക വനത്തിൽ നിന്നും കാട്ടാന കൂട്ടം ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന പ്രദേശമാണ് ചനടക്കംപാറ ഷിമോഗ കോളനി.ആറു മാസം മുൻപ് ഇതേ സ്ഥലത്ത് കാട്ടാന കിണറ്റിൽ വീണിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel