കൊറോണ ആശങ്കകള്‍ക്കിടയിലും ചെന്നിത്തലയുടെ രാഷ്ട്രീയം കളി: ”സാമാന്യമര്യാദ കാണിക്കണമെന്ന് സോഷ്യല്‍മീഡിയ: ടീച്ചറുടെ പത്രസമ്മേളനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കരുത്…”

ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്. കൃത്യമായ ബ്രീഫിംഗ്, അപ്ഡേറ്റ്, സ്വീകരിച്ച നടപടികള്‍ എന്നിവ ജനങ്ങളെ അറിയിക്കാന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെയാണ് രമേശ് ചെന്നിത്തല മീഡിയ മാനിയ എന്ന് പറഞ്ഞ് പരിഹസിച്ചത്.

ലോകരാജ്യങ്ങള്‍ കൊറോണയ്ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍, ധീരോദാത്ത നടപടികളുമായി മുമ്പോട്ട് പോകുന്ന സര്‍ക്കാരിനെ
അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാനുള്ള സാമാന്യമര്യാദ പ്രതിപക്ഷം കാണിക്കണമെന്നാണ് സംഭവത്തോട് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.

പ്രതികരണങ്ങളില്‍ ചിലത് ചുവടെ:

”ഈ കൊറോണയുടെ ആശങ്കകള്‍ക്കിടയിലും നാറിയ രാഷ്ട്രീയം കളിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു”

”നിങ്ങളുടെ മുമ്പില്‍ കൊറോണ വൈറസ് ഒന്നുമല്ല, കൊറോണയേക്കള്‍ മാരക വൈറസ് ശരീരത്തില്‍ കൊണ്ട് നടക്കുന്ന ജന്മം”

”കൊറോണയെ നേരിടാന്‍ കേരളം എടുക്കുന്ന നടപടികള്‍ സംബന്ധിച്ച് രാജ്ദീപ് സര്‍ദേശായി ഇന്നലെ ഒരു ചര്‍ച്ച നടത്തി, അദ്ദേഹം ചര്‍ച്ച അവസാനിപ്പിച്ചത് ഇങ്ങനെയാണ്… What Kerala thinks today, hopefully India will think tomorrow.”

”ഭരണപക്ഷത്തിന്റെ എല്ലാ നടപടിക്കും എതിര്‍പ്പുമായി വരുന്നത് അല്ല നല്ല പ്രതിപക്ഷം. നല്ല നടപടികള്‍ക്ക് കൂടെ നില്‍ക്കുകയും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മാന്യമായി കാണിക്കുകയും ആണ്. അല്ലാതെ കൂവി തോല്പിക്കല്‍ അല്ല ”

”എന്താണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത് കേരളത്തില്‍ മുഴുവന്‍ വൈറസ് പടരണമെന്നാണോ? അതിന് ശേഷം മാത്രം ആരോഗ്യ വകുപ്പും മന്ത്രിയും ഇടപെട്ടാല്‍ മതിയെന്നാണോ !”

”നിയമസഭയില്‍ ആരോഗ്യമന്ത്രിയെ കേരള ജനത ആശങ്കയും ആത്മവിശ്വാസവുമായി കേട്ടുകൊണ്ടിരിക്കുമ്പോള്‍ കൂട്ടമായി കൂവിവിളിച്ച പ്രതിപക്ഷം ഭൂലോക ദുരന്തമായിക്കൊണ്ടിരിക്കുകയാണ്.. കൊറോണയെ കേരളം ഒറ്റക്കെട്ടായി നേരിട്ട് തോല്പ്പിക്കും… അതിനിടയില്‍ രാഷ്ട്രീയ ദുരന്തമായി താങ്കളും കൂട്ടാളികളും വരാതിരുന്നാല്‍ കൊള്ളാം..”

”ഓരോ ദിവസവും പൊതുജനങ്ങളുടെ മുന്നില്‍ വന്ന് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും, വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങള്‍ ഒറ്റകെട്ടായി സര്‍ക്കാരിന്റെ കൂടെ നില്‍ക്കണമെന്ന് പറയുന്നത് എങ്ങിനെയാണ് മീഡിയ മാനിയ ആകുന്നത്.”

”ടീച്ചറുടെ ഓരോ പത്രസമ്മേളനവും സാധാരണ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ആധികാരികമായി വിഷയത്തെ കുറിച്ചു പറയാന്‍ അധികാരമുള്ള മിനിസ്റ്റര്‍ അങ്ങനെ ചെയ്യുരുത് എന്നു പറയാന്‍ ഇയാള്‍ക്ക് നാണം ഇല്ലേ. ഇത്രയും വൃത്തികെട്ട ഒരു പ്രതിപക്ഷം വേറെ എവിടെയും ഉണ്ടാവില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News