കുരു പൊട്ടുന്ന ചെന്നിത്തലയോട് ഒന്നേ പറയാനുള്ളൂ: കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചാലും അസൂയക്ക് മരുന്ന് കണ്ടു പിടിക്കില്ല.. ബാക്കി പൊതുജനം തീരുമാനിക്കും

ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്. കൃത്യമായ ബ്രീഫിംഗ്, അപ്ഡേറ്റ്, സ്വീകരിച്ച നടപടികള്‍ എന്നിവ ജനങ്ങളെ അറിയിക്കാന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെയാണ് രമേശ് ചെന്നിത്തല മീഡിയ മാനിയ എന്ന് പറഞ്ഞ് പരിഹസിച്ചത്.

ലോകരാജ്യങ്ങള്‍ കൊറോണയ്ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍, ധീരോദാത്ത നടപടികളുമായി മുമ്പോട്ട് പോകുന്ന സര്‍ക്കാരിനെ
അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാനുള്ള സാമാന്യമര്യാദ പ്രതിപക്ഷം കാണിക്കണമെന്നാണ് സംഭവത്തോട് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.

Titto Antonyയുടെ കുറിപ്പ്:

ദിവസവും നടക്കുന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ടീച്ചര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നത് മീഡിയ മാനിയ ആണെന്ന് പ്രതിപക്ഷ നേതാവ്…

ഈ പറയുന്ന മനുഷ്യന്‍ കഴിഞ്ഞ ഒരാഴ്ചയായി മീഡിയയെ കണ്ടതിന്റെ, അദ്ദേഹത്തിന്റെ തന്നെ പേജില്‍ വന്ന ലൈവുകളുടെ സ്‌ക്രീന്‍ഷോട്ട് ആണ് താഴെ..

ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം മാത്രം ആയുസ്സുള്ള വ്യാജമായ കാര്യങ്ങള്‍ സര്‍ക്കാരിനെതിരെ ആരോപിക്കാനും, മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും പത്രക്കാരെ വിളിച്ചു കൂട്ടുന്ന ചെന്നിത്തല ചെയ്യുന്നത് അടുത്ത മുഖ്യമന്ത്രി കസേരക്കുള്ള ഇമേജ് ബില്‍ഡിങ് തന്നെ അല്ലെ.. ?

ലോകം നേരിടുന്ന ഒരു മഹാവ്യാധിയെ കേരളം എങ്ങനെ പ്രതിരോധിക്കുന്നു എന്നും, സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളെ പറഞ്ഞു അപ്‌ഡേറ്റ് ചെയ്യുക എന്നത് വകുപ്പ് ചുമതല ഉള്ള മന്ത്രിയുടെ കടമയാണ്..

അമേരിക്ക, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ പോലും ഇതിനെതിരെ മേഷേഴ്‌സ് എടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നു.. പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യക്കും, ഇംഗ്ലണ്ട് ആരോഗ്യമന്ത്രി Nadine Dorris ഇനും കൊറോണ ടെസ്റ്റ് പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിച്ചു..

കേരളം എടുക്കുന്ന പ്രതിരോധം അത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ സമ്മതിക്കുന്നുണ്ട്..

http://bit.ly/2TG8aRg

ഇത് കണ്ട് കുരു പൊട്ടുന്ന ചെന്നിത്തലയോട് ഒന്നേ പറയാനുള്ളൂ..

COVID19 ന് മരുന്ന് കണ്ട് പിടിച്ചാലും താങ്കളുടെ കലശലായ ഈ അസൂയക്ക് മരുന്ന് കണ്ട്പിടിക്കില്ല.. ?

ഇങ്ങേരെ കോരന്റൈന് ചെയ്യണോ.. ? അതോ അടുത്ത തിരഞ്ഞെടുപ്പില്‍ വീട്ടില്‍ തന്നെ നിര്‍ത്തി ഐസൊലേഷന്‍ മതിയോ എന്ന് പൊതുജനം തീരുമാനിക്കട്ടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel