”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ‘മീഡിയ മാനിയ’ എന്ന് വിളിച്ച രമേശ് ചെന്നിത്തലക്കെതിരെയാണ് ഷാന്‍ രൂക്ഷമായി പ്രതികരിച്ചത്

”നാട് മുഴുവന്‍ കൂട്ടായി ഒരു ദൗത്യത്തിനിറങ്ങിയിരിക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കഴിവുള്ള മന്ത്രിയാണ്. സഹകരിക്കേണ്ടതിനുപകരം അനാവശ്യ വിവാദങ്ങളും കുറ്റപ്പെടുത്തലുമാണ് പ്രതിപക്ഷനേതാവും സംഘവും നടത്തുന്നത്.

നിപാ വൈറസ് പടര്‍ന്ന സമയത്ത് നമ്മള്‍ കണ്ടതാണ് ശൈലജ ടീച്ചര്‍ എന്ന മന്ത്രിയുടെ സാമര്‍ത്ഥ്യം. ലോകം മുഴുവന്‍ കേരളത്തില്‍ നിന്നള പഠിക്കാന്‍ ശ്രമിക്കുകയാണ്. ടീച്ചര്‍ പ്രസംഗിക്കുമ്പോള്‍ നിയമസഭയില്‍ നിങ്ങള്‍ കൂവിയത് എത്ര വിലകുറഞ്ഞ നാടകമാണ്. ഇതെല്ലാം നാട് കാണുന്നുണ്ട്.”-ഷാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News