കോവിഡ് 19: ഓഹരി വിപണി കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

കോവിഡ് 19 വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ സൂചിക 2919 പോയിന്റ് ഇടഞ്ഞ് 32,778.14ലെത്തി.

ദേശീയ സൂചികയായ നിഫ്റ്റിയാകട്ടെ 868.25 പോയിന്റോളം താഴ്ന്ന് 9,590.15ല്‍ വ്യാപാരം
അവസാനിപ്പിച്ചു. വ്യാപാര മധ്യെ മുംബൈ സൂചികയുടെ നഷ്ടം 3,100 പോയിന്റ് വരെയെത്തിയിരുന്നു.

നിക്ഷേപകര്‍ക്ക് ഒരുദിവസംകൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് രാജ്യത്തെ
സൂചികകള്‍ നേരിടുന്നത്. 2008 ആവര്‍ത്തിക്കുമോയെന്നാണ് നിക്ഷേപകരുടെ ആശങ്ക.

നൂറിലേറെ രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നത് ആഗോള തലത്തില്‍ വിപണികളെ പിടിച്ചുകുലുക്കി. യു.കെ ഒഴികെയുള്ള യുറോപ്യന്‍
രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയത് വിപണികള്‍ക്ക് തിരിച്ചടിയായി.

ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയന്‍ വിപണിയും തകര്‍ച്ചയിലാണ്. ഡൗജോണ്‍സ് 5.86 ശതമാനവും എസ്&പി 500 4.89 ശതമാനവും നാസ്ഡാക് 4.7 ശതമാനവും ഇടിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here