ഇതൊരു യുദ്ധമാണ്, ആരും മരിക്കാതിരിക്കാനുള്ള യുദ്ധം: കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ: വിമര്‍ശനങ്ങള്‍ക്ക് മന്ത്രി ശൈലജ ടീച്ചറിന്റെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീ്ച്ചര്‍.

”ഇതൊരു യുദ്ധമാണ്. മരിക്കാതിരിക്കാനുള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണ്.”-ശൈലജ ടീച്ചര്‍ പറഞ്ഞു.

ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്.

കൃത്യമായ ബ്രീഫിംഗ്, അപ്ഡേറ്റ്, സ്വീകരിച്ച നടപടികള്‍ എന്നിവ ജനങ്ങളെ അറിയിക്കാന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെയാണ് രമേശ് ചെന്നിത്തല മീഡിയ മാനിയ എന്ന് പറഞ്ഞ് പരിഹസിച്ചത്.

ലോകരാജ്യങ്ങള്‍ കൊറോണയ്ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍, ധീരോദാത്ത നടപടികളുമായി മുമ്പോട്ട് പോകുന്ന സര്‍ക്കാരിനെ
അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാനുള്ള സാമാന്യമര്യാദ പ്രതിപക്ഷം കാണിക്കണമെന്നാണ് സംഭവത്തോട് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News