യുഎഇയില്‍ 11 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 85 ആയി

യുഎഇ യില്‍ 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു . ഇതോടെ യുഎഇയിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 85 ആയി. ഇതില്‍ 17 പേര്‍ രോഗ വിമുക്തി നേടിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു .

യുഎഇയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ദുബായിലും അബുദാബിയിലുമായി നടക്കാനിരുന്ന പ്രധാനപ്പെട്ട വിനോദ കായിക പരിപാടികൾ മാറ്റിവച്ചു. നഴ്‌സറി സ്‌കൂളുകൾക്ക് മാർച്ച് ഒന്ന് മുതൽ അവധി നൽകിയിരിക്കുകയാണ്.

സ്‌കൂളുകളിലും കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവെച്ചു. ആരാധനാലയങ്ങളിൽ ആരാധന രീതിയിലും സമയക്രമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പനിയോ ജലദോഷമോ ഉള്ളവർ വീട്ടിൽ തന്നെ പ്രാർത്ഥനകൾ നടത്തിയാൽ മതിയെന്നും യുഎഇ ശെരിയാ ഇഫ്താ കൗൺസിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News