വനിതാ പൊലീസ് ഓഫീസര്‍മാരോട് അസഭ്യ വര്‍ഷം; 19 ഓളം ഫോണ്‍ വിളി കേസുകളിലെ പ്രതിക്ക് 3 വര്‍ഷം തടവ്

തൃശൂര്‍: തൃശൂര്‍ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അസഭ്യങ്ങള്‍ പറഞ്ഞ് ശല്യം ചെയ്ത കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ. തിരുവനന്തപുരം മേനംകുളം തുമ്പ മരിയന്‍ എഞ്ചിനീയറിങ് കോളേജിനു സമീപം താമസിക്കുന്ന ജോസ് (29)നെയാണ് തൃശൂര്‍ ജെ.എഫ്.സി.എം രണ്ട് കോടതി ശിക്ഷിച്ചത്.

കേരളത്തിലെ വിവിധ വനിത പൊലീസ് സ്റ്റേഷനുകളിലേക്കും, പിങ്ക് പോലീസ്, വനിത ഹെല്‍പ്പ് ലൈന്‍, വനിത സെല്‍, വനിതകളായ പൊലീസുദ്യാഗസ്ഥരുടെ ഔദ്യോഗിക മൊബൈല്‍ നമ്പറുകളിലേക്കും നിരന്തരം അസഭ്യങ്ങള്‍ സംസാരിക്കുക ഇയാളുടെ പതിവാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം വിവിധ സ്റ്റേഷനുകളായി 15 കേസുകളിലും, എറണാകുളം ജില്ലയില്‍ 2 കേസുകളിലും തൃശൂര്‍ സിറ്റിയില്‍ 2 കേസുകളിലും അടക്കം 19 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

തിരുവന്തപുരം കണ്‍ഡോന്റ്മെന്റ് സ്റ്റേഷനിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥയെ ടെലഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്‍ എസ്.ഐ സിന്ധു പി. വി. ആണ് ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News