നെടുമ്പാശേരിയില്‍ എത്തിയ 18 പേര്‍ക്ക് കൊറോണ രോഗലക്ഷണം; ആറുപേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊറോണ രോഗലക്ഷണം. ഇവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ്. നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്ന യാത്രക്കാരുമാണ്.

നിലവില്‍ കേരളത്തില്‍ 14പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ 52 യാത്രക്കാരില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പനി, ശ്വാസതടസ്സം എന്നി രോഗലക്ഷണങ്ങളുളളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. മറ്റു 35 പേരോട് വീടുകളിലേയ്ക്ക് പോകാനാണ് നിര്‍ദേശിച്ചത്. ഇവര്‍ വരുന്ന 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളിലേക്ക് പോകാന്‍ അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News