റയല്‍ താരങ്ങളും കൊറോണ നിരീക്ഷണത്തില്‍

മുന്‍ നിര ടീമായ റയല്‍ മാഡ്രിഡിന്‍റെ താരങ്ങളൊന്നടങ്കം കൊറൊണ വൈറസ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് സ്പാനിഷ് ലാ ലിഗയിലെ മത്സരങ്ങളെല്ലാം മാറ്റി.

സ്പാനിഷ് ലീഗിൽ രണ്ടാഴ്ച മത്സരങ്ങൾ ഉണ്ടാ‍യിരിക്കില്ല. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങളിലേക്ക് മത്സരങ്ങൾ മാറ്റിവെക്കുമെന്നും സംഘാടകർ അറിയിച്ചു.

റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ടീമിനൊപ്പം പരിശീലന വേദ് പങ്കിട്ട ബാസ്കറ്റ് ബോള്‍ താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എല്ലാ ഫുട്ബോള്‍ താരങ്ങളെയും നിരീക്ഷണത്തിലാക്കിയത്.

വെളളിയാ‍ഴ്ച ഐബറിനെതിരായാണ് ലാ ലിഗയില്‍ റയലിന്‍റെ അടുത്ത മത്സരം നടക്കേണ്ടിയിരുന്നത്. അതേ സമയം ചൊവ്വാ‍ഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കേണ്ട ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരം മാറ്റുന്നതിനെക്കുറിച്ച് യുവേഫതീരുമാനമെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News