കോവിഡ്-19: വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി 

തിരുവനന്തപുരം: കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷന്‍ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്.

കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈല്‍ ആപ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് GoK Direct ലൂടെ വിവരങ്ങള്‍ ലഭ്യമാകും.

ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും.

GoK Direct ലഭ്യമാകുന്ന ലിങ്ക്  http://qkopy.xyz/prdkerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News