കുവൈറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധനയില്ലെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് തിരിച്ചു വന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധന ഇല്ലെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെ കുവൈത്തില്‍ എത്തിയ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത കൊറോണ വൈറസ് പരിശോധന ഇന്ത്യക്കാര്‍ക്ക് ബാധകമല്ലെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി കുവൈത്തില്‍ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഇതേ സമയം ആരോഗ്യമന്ത്രാലയം എടുക്കുന്ന പുതിയ തീരുമാനങ്ങള്‍ പിന്തുടരണമെന്നും എബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെയുള്ള കാലയളവില്‍ കുവൈത്തില്‍ എത്തിയ ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് പരിശോധന നിര്‍ബന്ധമാക്കികൊണ്ട് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിലാണ് എംബസി പുതിയ അറീയിപ്പ് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News