രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍

രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്.   76 വയസായിരുന്നു.  ഇയാള്‍ സൗദിയില്‍ നിന്നും  ഉംറ കഴിഞ്ഞ്  ഹൈദരാബാദിലെത്തിയത് ഫെബ്രുവരി 29നാണ്. പിന്നീട് കല്‍ബുര്‍ഗിയിലെ വീട്ടിലെത്തുകയായിരുന്നു.

മാര്‍ച്ച് 9 വരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 200 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദിലെ ആശുപത്രിയിലേയ്ക്ക് ബന്ധുക്കള്‍ ഇയാളെ മാറ്റിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ 10ന് തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ബംഗളൂരുവിലെ ലാബില്‍ നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ അടക്കമുള്ള രോഗങ്ങളും ഹുസൈന് ഉണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News