കൊറോണ: കനേഡിയന്‍ പ്രധാനമന്ത്രി ഐസൊലേഷനില്‍

ടൊറന്റോ: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി നിരീക്ഷണത്തില്‍. ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.

കനേഡിയയില്‍ ഇതുവരെ 103 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹം നിര്‍വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News