കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ നില തൃപ്തികരം; റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ടവരേയും നിരീക്ഷണത്തിന് വിധേയരാക്കും

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ടവരേയും നിരീക്ഷണത്തിന് വിധേയരാക്കും.

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ 44 കാരന്‍ ദുബായില്‍ കോഴിക്കോട് വിമാനത്താവളം വഴി മാര്‍ച്ച് അഞ്ചിനാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലേക്ക് വന്നു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്
ഇയാള്‍ ഏഴിന് പരിയാരം മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തി.

തുടര്‍ന്ന് പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് പോവുകയും ചെയ്തു.പരിശോധനയ്ക്ക് അയച്ച സാംപിളാണ് ഇപ്പോള്‍ സ്ഥിരികരിക്കപ്പെട്ടത്.

ഭാര്യ, അമ്മ, സഹോദരന്‍, മറ്റ് നാല് അടുത്തു ബന്ധക്കള്‍, ടാക്‌സി ഡ്രൈവര്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യവകുപ്പിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനുപുറമേ അദ്ദേഹം ആരൊക്കെയായി ബന്ധപ്പെട്ടുവെന്ന വിവരങ്ങളും റൂട്ട് മാപും തയ്യാറിക്കി വരികയാണ്.

ഫലം സ്ഥിരികരിച്ചതോടെ ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഐസോലാഷന്‍ വാര്‍ഡിലേക്ക് മാറ്റി.ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here