കൊവിഡ് 19: ലോകത്താകെ 4983 മരണം, ഇറ്റലിയില്‍ മരണസംഖ്യ 1000 കടന്നു; ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍

ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 189 പേരാണ് മരിച്ചത്. ഇന്ത്യയിലെ ആദ്യ മരണം ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ആദ്യ കോവിഡ് മരണം ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്.76 വയസായിരുന്നു. ഇയാള്‍ സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞ് ഹൈദരാബാദിലെത്തിയത് ഫെബ്രുവരി 29നാണ്. പിന്നീട് കല്‍ബുര്‍ഗിയിലെ വീട്ടിലെത്തുകയായിരുന്നു.

കൊവിഡ് 19 ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുമുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തും. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനം തുടരുമെന്നും റോമിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഇറ്റലിയില്‍ എല്ലാ ഓഫീസുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്. ഇന്നലെ മുതല്‍ കൊറോണബാധിത രാജ്യങ്ങളിലുള്ളവര്‍ക്ക് ഏപ്രില്‍ 15 വരെ നല്‍കിയിരിക്കുന്ന വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News