കോവിഡ് 19 : 26 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് യുഎസിന്റെ യാത്രാവിലക്ക് ; ബ്രിട്ടനും അയര്‍ലന്‍ഡും പട്ടികയില്‍ ഇല്ല

കോവിഡ്-19 വ്യാപനത്തിന്റെ പേരില്‍ 26 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയുടെ യാത്രാനിരോധനം. ബ്രിട്ടനും അയര്‍ലന്‍ഡും നിരോധനപട്ടികയില്‍ ഇല്ല. വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ മുപ്പത് ദിവസത്തേക്കാണ് നിരോധനം. അമേരിക്കയിലേക്ക് മടങ്ങുന്ന പൗരന്മാര്‍ക്കും ചരക്കുനീക്കത്തിനും നിയന്ത്രണം ബാധകമല്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനത്തിനെതിരെ ഇയു രംഗത്തെത്തി. ‘കൊറോണ ആഗോള പ്രതിസന്ധിയാണ്. അതൊരു ഭൂഖണ്ഡത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ല, ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പാണ് അനിവാര്യം’.

ഇയു പ്രസിഡന്റ് ഉര്‍സ്വല വോന്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു. അമേരിക്കന്‍ നടപടി വന്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ മുന്നറിയിപ്പ് നല്‍കി.

ഒടുവില്‍ ലഭ്യമായ കണക്കുപ്രകാരം യൂറോപ്പിലാകെ 17,000 രോഗികളുണ്ട്. ഇതില്‍ പകുതിയിലധികവും ഇറ്റലിയിലാണ്. അമേരിക്കയില്‍ 1,135 പേര്‍ക്ക് രോഗമുണ്ട്, 38 മരണമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here