ചെല്‍സി താരത്തിനും ആഴ്സണല്‍ കോച്ചിനും കൊറോണ

കായിക ലോകത്തും ആശങ്ക ഉയര്‍ത്തി കൊവിഡ് 19. ആഴ്സണല്‍ പരിശീലന്‍ ആര്‍തെറ്റയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആര്‍തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയതായി ക്ലബ് വ്യക്തമാക്കി.

ആര്‍തെറ്റക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച ബ്രൈറ്റണിനെതിരെ നടക്കേണ്ട മത്സരം മാറ്റിവെച്ചു. ലണ്ടനിലെ ആഴ്സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ആഴ്സണലിന്റെ മത്സരവും കഴിഞ്ഞ ദിവസം മാറ്റി വെച്ചിരുന്നു.

ആഴ്സണലിന് പുറമെ, ചെല്‍സി ടീം അംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ചെല്‍സി താരം കലും ഹഡ്സനും കോവിഡ്-19 പോസിറ്റീവ് ഫലം വന്നതോടെയാണ് ഇത്. ചെല്‍സി ടീം അംഗങ്ങള്‍, കോച്ചിങ് സ്റ്റാഫ് എന്നിങ്ങനെ ഹഡ്സന്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും ഐസൊലേഷനിലാക്കി.

കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ പ്രീമിയര്‍ ലീഗ് തയ്യാറാവാത്തത് വിമര്‍ശനം നേരിടുന്നു. മറ്റ് ക്ലബ് ടൂര്‍ണമെന്റുകള്‍ മാറ്റി വെക്കുകയോ, അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയോ ചെയ്യുമ്പോഴാണ് പ്രീമിയര്‍ ലീഗ് നടപടി സ്വീകരിക്കാതെ നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News