ഓഹരി വിപണിയിലും മഹാമാരി; വ്യാപാരം നിര്‍ത്തി, രൂപയും വീണു; സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

ദില്ലി: കോവിഡ്19 മഹാമാരിയില്‍ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകര്‍ച്ചയില്‍. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെ.

സെന്‍സെക്സ് 30,000ന് താഴെപ്പോയി. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു. കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.

ആറ് മണിക്കൂറില്‍ 11.42 ലക്ഷം കോടിയോളം രൂപ രാജ്യത്തെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടു. കനത്ത ഇടിവനെതുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തി. 1400 ഓഹരികള്‍ നഷ്ടത്തിലാണ്. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യം.

കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപ താഴ്ന്ന പവന്‍ വില ഇന്നു രാവിലെ 1200 രൂപ ഇടിഞ്ഞു. 30,600 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാം വിലയില്‍ 150 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3825 രൂപ.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുെ കുറവും രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് താഴ്ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News