കൊറോണ: പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും; വുഹാനില്‍ വൈറസ് എത്തിച്ചത് യുഎസ് സൈന്യം

കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

അമേരിക്കയില്‍ എത്രപേര്‍ക്ക് വൈറസ് ബാധയേറ്റു? അവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളുടെ പേരെന്ത് തുടങ്ങിയ ചോദ്യങ്ങളും ചൈനീസ് വക്താവ് ട്വിറ്ററിലൂടെ ചോദിച്ചു.

ചൈനയുടെ ആരോഗ്യമേഖലയെയും സാമ്പത്തികവ്യവസ്ഥയെയും തകര്‍ക്കുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യമെന്നും ചൈന പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി നേരത്തെ രംഗത്തെത്തിയിരുന്നു.

ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലമാണ് കൊറോണയെന്നാണ് സലാമി പറഞ്ഞത്.

സലാമി അന്ന് പറഞ്ഞത്: കൊറോണ വൈറസ് അമേരിക്ക നടത്തിയ ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലമാണ്. അത് ആദ്യം ചൈനയിലേക്കും ഇറാനിലേക്കും പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വൈറസിന്റെ ഉത്തരവാദി അമേരിക്കയാണെങ്കില്‍ അസുഖം അമേരിക്കയിലേക്ക് തന്നെ മടങ്ങും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News