ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: ബിജെപി നേതാവിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്.

കുല്‍ദീപ് സെന്‍ഗറിനെ കൂടാതെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍, 2 പൊലീസുകാര്‍ എന്നിവരടക്കം കുറ്റക്കാരായ 7 പേര്‍ക്കും 10 വര്‍ഷം തടവ് വിധിച്ചു. മനപൂര്‍വമല്ലാത്ത നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിരുന്നു.

രാജ്യത്തെ ഞെട്ടിച്ച ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് മുന്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിന് കോടതി ശിക്ഷ വിധിച്ചത്. കുല്‍ദീപ് സെന്‍ഗറിന് എതിരെ ബലാത്സംഗ കേസുമായി മുന്നോട്ട് പോകുന്നതിന്റെ പേരില്‍ 2018 ഏപ്രില്‍ ആറിന് പെണ്‍കുട്ടിയുടെ പിതാവിനെ കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറും കൂട്ടാളികളും മര്‍ദ്ദിച്ചു.

സംഭവത്തില്‍ പിതാവിനെതിരെ അതുല്‍ സെന്‍ഗര്‍ നല്‍കിയ പരാതിയില്‍ പെണ്കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ കസ്റ്റഡിയിലിരിക്കവെ 2018 ഏപ്രില്‍ 9ന് പെണ്കുട്ടിയുടെ പിതാവ് കൊല്ലപ്പെടുകയായിരുന്നു. ഈ കേസിലാണ് മുന്‍ ബിജെപി എം എല്‍ എയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്.

കുല്‍ദീപ് സെന്‍ഗറിനെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍ അടക്കം മറ്റ് 6 പേര്‍ക്കും കോടതി 10 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. കേസില്‍ 2 പോലീസുകാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ദില്ലി തീസ് ഹസാരി കോടതി ജഡ്ജ് ധര്‍മേഷ് ശര്‍മ്മയാണ് ശിക്ഷ വിധിച്ചത്. കുല്‍ദീപ് സെന്‍ഗറും സഹോദരന്‍ അതുല്‍ സെന്‍ഗറും പെണ്കുട്ടിയുടെ പിതാവിന്റെ കുടുംത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും കോടതി വിധിച്ചു.

കേസില്‍ 11 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും 4 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഉന്നാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സെന്‍ഗറിന് കഴിഞ്ഞ ഡിസംബറില്‍ ഇതേ കോടതി മരണം വരെ തടവ് വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News