ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം

തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് തടവില്‍ നിന്ന് മോചനം.

പൊതു സുരക്ഷാ നിയമപ്രകാരം ആയിരുന്നു ഫാറൂഖ് അബ്ദുള്ളയെ ജമ്മു കശ്മീര്‍ ഭരണകൂടം തടങ്കലില്‍ വച്ചത്. ഇത് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാലീന്‍ കബ്രയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തിയെ വിചാരണ കൂടാതെ തടവിലാക്കാന്‍ സാധിക്കുന്ന നിയമമാണ് പൊതുസുരക്ഷാ നിയമം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലിന് മുന്നോടിയായി കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ഫാറൂഖ് അബുള്ളയെ തടങ്കലിലാക്കിയത്. പിന്നീട് പൊതുസുരക്ഷ നിയമം ചുമത്തി. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ള മോചിതനാകുന്നത്.

തടങ്കലിലുള്ള മറ്റ് മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here