കൊറോണ: ഐപിഎല്‍ മാറ്റിവച്ചു; കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍; കൊച്ചിയിലെത്തിയ 22 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു.

ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന മത്സരമാണ് മാറ്റിവച്ചിരിക്കുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത്.

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ഇന്ന് ഐപിഎല്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.

സര്‍വീസുകള്‍ റദ്ദാക്കി

ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ റദ്ദാക്കി.

കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍

ബംഗളൂരു: വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ മാര്‍ച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. തിയേറ്ററുകള്‍, മാളുകള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടാനാണ് തീരുമാനം. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കും.

10 പേര്‍ക്ക് വൈറസ് ബാധയില്ല

പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലുളള 10 പേര്‍ക്ക് കോവിഡില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. 2, 6 വയസ് വീതമുള്ള കുട്ടികളും ആശുപത്രിയില്‍നിന്ന് ചാടിപ്പോയ ആളും ഇതില്‍ ഉള്‍പ്പെടും. ജില്ലയില്‍ മൂന്നുപേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

22 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയക്കും.

കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍

എറണാകുളം ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി.

തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ പേ വാര്‍ഡ് ഒഴിപ്പിക്കും. ഇവിടുത്തെ 80 മുറികള്‍ ഐസൊലേഷന്‍ വാര്‍ഡ് ആക്കും. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഇഡ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News