കോവിഡ് 19; ആഘോഷങ്ങളും പൊതു പരിപാടികളും റദ്ദാക്കി മുംബൈ

മുംബൈ, നവി മുംബൈ, താനെ, നാഗ്പൂർ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലുടനീളമുള്ള പൊതു നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സിനിമാ ഹാളുകൾ എന്നിവയെല്ലാം അടച്ചിടാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവ് ഇറക്കി. എന്നിരുന്നാലും ഗതാഗത മാർഗ്ഗങ്ങളായ ബസ്സുകൾ, റെയിൽവേ തുടങ്ങിയവ ഒഴിവാക്കാനും നിർദ്ദേശിച്ചു.

ഇന്ന് അർദ്ധരാത്രി മുതൽ 1897 ലെ പകർച്ചവ്യാധി നിയമമാണ് മഹാരാഷ്ട്രയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിയമസഭയിൽ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പതിനേഴോളം കോവിഡ് 19 പോസിറ്റീവ് കേസുകൾ കണ്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

പൂനെയിലും മുംബൈയിലും സ്കൂളുകൾ അടച്ചുപൂട്ടിയപ്പോൾ സാധ്യമായ ഇടങ്ങളിലെല്ലാം വീട്ടിൽ നിന്ന് ജോലി അനുവദിക്കാൻ സംസ്ഥാന സർക്കാർ എല്ലാ സ്വകാര്യമേഖല കമ്പനികളോടും തൊഴിലുടമകളോടും അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് നിലവിൽ 17 പോസിറ്റീവ് കേസുകൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കും. അടുത്ത 15 ദിവസം നിർണായകമാണെന്നും താക്കറെ പ്രസ്താവിച്ചു.

നഗരത്തിൽ അതീവ ജാഗ്രത നില നിൽക്കുമ്പോഴും നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ പതിവ് പോലെ തന്നെ പ്രവർത്തിച്ചു. മുഖാവരണം ധരിക്കാൻ പോലും യാത്രക്കാർ മിനക്കെട്ടു കണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News