യുകെയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ വിദേശികള്‍ ഐസുലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; അന്വേഷണം തുടരുന്നു

ആലപ്പുഴ: യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന് തയാറാകാതെ ഓടി രക്ഷപെട്ടു.

എക്‌സാണ്ടര്‍ 28, എലിസ 25 എന്നിവരാണ് ആശുപത്രി അധികൃതരേയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അമ്പലപ്പുഴയിലോ തകഴിയിലോ ഇറങ്ങിയിട്ടുണ്ടാകുമെന്ന് കരുതുന്നു. പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ 9നാണ് ഇവര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News