കൊറോണ: കണ്ണൂര്‍ സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കി.

കോവിഡ് സ്ഥിരീകരിച്ചയാളുടെ അമ്മ ,ഭാര്യ മകൻ എന്നിങ്ങനെ മൂന്ന് പേർ ആശുപത്രിയിലും മറ്റ് 12 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്നും സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.

കണ്ണൂരിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം പ്രാഥമിക സമ്പർക്കം പുലർത്തിയ 15 പേരെയും കണ്ടെത്തി എത്തി നിരീക്ഷണത്തിൽ ആക്കി. അമ്മ, ഭാര്യ, മകൻ എന്നിവർ ആശുപത്രിയിലും മറ്റ് 12 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇതിൽ ആറുപേർ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ദുബായിൽ സമ്പർക്കം പുലർത്തിയവരും ആറുപേർ ബന്ധുക്കളും സുഹൃത്തുക്കളും ടാക്സി ഡ്രൈവറും ഉൾപ്പെടുന്നതുമാണ്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു.

അതോടൊപ്പം തന്നെ എന്നെ നിരീക്ഷണത്തിനുള്ളവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ രണ്ട് മെഡിക്കൽ ബോർഡുകളും 7 പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. കണ്ണൂർ ജില്ലയിൽ ഇപ്പോൾ ആകെ 23 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്.

200 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. വീടുകളിൽ ഉള്ളവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷനിൽ ഉള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News