ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ മെഡിക്കൽ കോളേജിലെത്തിയതായിരുന്നു.

യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന് തയാറാകാതെ ഓടി രക്ഷപെടുകയായിരുന്നു.

എക്‌സാണ്ടര്‍ 28, എലിസ 25 എന്നിവരാണ് ആശുപത്രി അധികൃതരേയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 9നാണ് ഇവര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News