കൊറോണ പ്രതിരോധത്തിനായി ചുവടുവച്ച് കലാകാരികൾ

കൊറോണ വൈറസ് ലോകത്ത് ഉണ്ടാക്കുന്ന ഭീതിക്കിടയിലും പ്രതിരോധത്തിന്റെ ജാഗ്രത വിളിച്ചോതി ഒരു കൂട്ടം കലാകാരികൾ.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, നിങ്ങളെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ ജാഗ്രത പാലിക്കാനും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാനുമാണ് ഈ കലാകാരികൾ നൃത്തത്തിലൂടെ നൽകുന്ന സന്ദേശം.

ബാംഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് കലാകാരികളാണ് ഈ നൃത്ത ശില്‌പത്തിന് പിന്നിൽ.

ബാംഗ്ഗൂർ രേവാ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പെർഫോമൻസ് ആർട്സ് വിഭാഗത്തിലെ അധ്യാപരും വിദ്യാർത്ഥികളും ചേർന്നാണ് ഈ നൃത്ത വീഡിയോ ഒരുക്കിയത്.

നൃത്തശില്‌പത്തിന്റെ സംവിധാനം അധ്യാപകരായ വൃന്ദാ സദാശിവനും അശ്വനി നമ്പ്യാരും ചേർന്നാണ്. ആശയം ശ്രുതിയും സംഗീതം അജി കുര്യാക്കോസുമാണ്.

ആതിര പ്രേം, ദിവ്യ വിജയൻ ,കനിക ,റിഥി രാജ്, ഭാർഗവി കരേറ്റി എന്നിവരാണ് നൃത്തം ശില്പം അരങ്ങത്ത് അവതരിപ്പിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here