കൊറോണ: ആരോഗ്യവകുപ്പിന്റെ സുരക്ഷ നിർദ്ദേശങ്ങൾ ലംഘിച്ച് കൊല്ലം ഡിസിസിയിൽ യോഗം

കൊറോണയെ പ്രതിരോധിക്കാൻ  ആരോഗ്യവകുപ്പ് നൽകിയ സുരക്ഷ നിർദ്ദേശങൾ ലംഘിച്ച് കൊല്ലം ഡിസിസിയിൽ യോഗം ചേർന്നു. ആരാധനാലയങൾ പോലും ആളുകൾ സംഘടിക്കുന്നത് ഒഴിവാക്കാൻ ആഘോഷങൾ ഒഴിവാക്കുമ്പോഴാണ് 100 ഓളംപേർ പങ്കെടുപ്പിച്ചുകൊണ്ട് എഴുകോൺ സത്യശീലൻ അനുസ്മരണം  നടത്തിയത്.
ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങൾ വരെ കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശങൾ പാലിച്ച് നിയന്ത്രണങൾ ഏർപ്പെടുത്തുകയും  ആരാധനാലയങങളിൽ ഘോഷയാത്രകൾ വരെ ഉപേക്ഷിക്കുമ്പോൾ, കൊറോണ ഭീഷണി നിലനിൽക്കുമ്പോൾ, മനുഷ്യ ജീവന് ഒരു വിലയും  കൽപ്പിക്കാതെ ജില്ലാ കോൺഗ്രസ് കമ്മിറ്റി 100 ഓളം പേരെ വിളിച്ചു വരുത്തി എഴുകോൺ സത്യശീലൻ അനുസ്മരണം സംഘടിപ്പിച്ചു.
15 പേരിൽ കൂടുതൽ ഒരിടത്ത് സംഘടിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം കൊല്ലം ഡിസിസി ലംഘിച്ചു.പ്രതിപക്ഷ നേതാവ് താനിരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കാതെ നടത്തിയ പ്രസ്ഥാവനയെ തുടർന്നാണ് രമേഷ് ചെന്നിത്തലയുടെ വിശ്വസ്ഥകൂടിയായ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തള്ളി 100 ഓളം പേരെ വിളിച്ചു വരുത്തിയത്. കൊറോണ ഭീതിയിൽ യോഗത്തിൽ പങ്കെടുക്കാത്തവരും ഉണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here