കോവിഡ്19: ചാമ്പ്യന്‍സ് ലീഗും യൂറോപയും മാറ്റി

കോവിഡ്-19 ഭീതിയില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മാറ്റി. യുവേഫയുടെ ഒരാഴ്ചയിലെ എല്ലാ മത്സരങ്ങളുമാണ് നിര്‍ത്തിവച്ചത്. ചാമ്പ്യന്‍സ് ലീഗിനുപുറമെ യൂറോപ ലീഗ്, യുവേഫ യൂത്ത് ലീഗ് കളികളും മാറ്റിയതില്‍ ഉള്‍പ്പെടും. യൂറോപ്യന്‍ ഫുട്ബോളിന്റെ ഭാവി അടുത്തയാഴ്ച ചേരുന്ന യുവേഫ ഭരണസമിതിയില്‍ തീരുമാനിക്കും. യൂറോ കപ്പിന്റെ കാര്യത്തിലും ഈ യോഗം നടപടിയാക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഫ്രഞ്ച് ലീഗും ജര്‍മന്‍ ലീഗും മാറ്റിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ നാലു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് മാറ്റിവച്ചത്. 17നും 18നുമുള്ള കളികളാണ് നീട്ടിയത്. ഇതോടെ 20ന് നടക്കേണ്ട ക്വാര്‍ട്ടര്‍ നറുക്കെടുപ്പും റദ്ദാക്കി. യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെല്ലാം വൈറസ് വ്യാപിച്ചതാണ് ചാമ്പ്യന്‍സ് ലീഗ് മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

മിക്ക കളികളും അടച്ചിട്ട സ്റ്റേഡിയത്തിലായി. റയല്‍ മാഡ്രിഡ് കളിക്കാര്‍ രോഗനിരീക്ഷണത്തിലായതോടെ യുവേഫ കൂടുതല്‍ പ്രതിസന്ധിയിലായി. ഒടുവില്‍ കളിക്കാര്‍ക്കും രോഗം ബാധിച്ചതോടെ ലീഗ് മാറ്റിവച്ചു. യൂറോപ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേതടക്കമുള്ള കളികളാണ് നിര്‍ത്തിയത്.

ഏപ്രില്‍ മൂന്നുവരെയാണ് പ്രീമിയര്‍ ലീഗ് മാറ്റിവച്ചത്. ഇംഗ്ലണ്ടില്‍ കായികമത്സരങ്ങളെല്ലാം താല്‍ക്കാലികമായി റദ്ദ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഫ്രഞ്ച് ലീഗാകട്ടെ ഒരറിയിപ്പുണ്ടാകുംവരെ നിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News