ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങി

വാഷിങ്ടണ്‍: ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബില്‍ഗേറ്റ്സ് തീരുമാനം പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളും, ടെക്നോളജി അഡൈ്വസറുമാണ് ബില്‍ഗേറ്റ്സ്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും മറ്റ് ഉന്നതരും ടെക്നോളജി അഡൈ്വസറായി തുടരുമെന്ന് ബില്‍ഗേറ്റ്സ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നത് എന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു.

മൈക്രോസോഫ്റ്റ് എന്റെ ജീവന്റെ ഭാഗമായിരുന്നു. നിലവിലെ നേതൃത്വവുമായി ബന്ധം തുടരും, ബില്‍ഗേറ്റ്സ് വ്യക്തമാക്കി. 1975ല്‍ തന്റെ ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്നാണ് ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News