ഇറ്റലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി; ആദ്യസംഘത്തില്‍ 13 പേര്‍

കൊച്ചി : ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി. ആദ്യസംഘത്തില്‍ 13 വിദ്യാര്‍ഥികളാണ് എത്തിയത്. എമിറേറ്റ്സ് വിമാനത്തിലാണ് ഇവര്‍ രാവിലെ നെടുമ്പാശ്ശേരിയിലെത്തിയത്.

ഇവരെ ഇന്നലെ ദുബായിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് കൊച്ചിയിലെത്തിച്ചത്. വൈദ്യപരിശോധനകള്‍ക്കുശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. നാല്‍പതോളം മലയാളി വിദ്യാര്‍ഥികളാണ് വിമാനത്താവളങ്ങളിലുള്ളത്.

ഇറ്റലിയില്‍ കുടുങ്ങിയ മറ്റുള്ളവരെ കൊണ്ടുവരാന്‍ എയര്‍ഇന്ത്യയുടെ രക്ഷാവിമാനം ഇന്ന് മിലാനിലെത്തും. വിമാനത്താവളങ്ങളില്‍ ഉള്ള 250 ഓളം പേരെയും നാട്ടിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കാണ് പ്രഥമ പരിഗണനയെന്നും എംബസി വ്യക്തമാക്കി.

ഇറാനില്‍നിന്ന് 44 പേര്‍ കൂടി ഇന്നലെ തിരിച്ചെത്തി. ഇന്ന് ഒരു വിമാനം കൂടി അയയ്ക്കുന്നുണ്ട്. കലബുറഗി കേന്ദ്രസര്‍വകലാശാലയില്‍ കുടുങ്ങിയ 340 മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ബസുകളും ഏര്‍പ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News