തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചവര്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ്

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വന്നവര്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു.


ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെടാത്തവര്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.

വര്‍ക്കലയില്‍ നിന്നു മുങ്ങിയ വിദേശികള്‍ അലക്‌സാണ്ടര്‍ (28) എലീസ (25). ഇവരെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവര്‍ യുകെ സ്വദേശികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News