കൊറോണ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനസ്‌നേഹം; ഇന്ധനവില കുത്തനെ കൂട്ടി

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.

അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു

റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News