മാധ്യമപ്രവര്‍ത്തകന് കൊറോണയെന്ന് സംശയം; അസോസിയേറ്റഡ് പ്രസിന്റെ ഓഫീസ് അടച്ചു

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊറോണ എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ കൊറോണ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതായി അറിയിച്ചതോടെയാണ് ഓഫീസ് അടച്ചത്.

കൊറോണ സ്ഥിരീകരിച്ചയാള്‍ നേരത്തെ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എ.പിയുടെ മാധ്യമപ്രവര്‍ത്തകനും പങ്കെടുത്തിരുന്നു. എ.പിയിലെ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതോടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ് കമ്പനി.

അതേസമയം വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ ഇതിനോടകം 40 പേരാണ് മരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here